എന്‍.ജി.ഒ യൂണിയന് വൈക്കം ഏരിയ സമ്മേളനം
17/01/2020
കേരള എന്‍.ജി.ഒ യൂണിയന് വൈക്കം ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി.എസ് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വൈക്കം താലൂക്കില്‍ വെച്ചൂര്കേന്ദ്രമാക്കി പുതിയ സബ്ട്രഷറി അനുവദിക്കണമെന്ന് കേരള എന്‍.ജി.ഒ യൂണിയന് വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വെച്ചൂര്‍, തലയാഴം, ടി.വി പുരം, കല്ലറ, കുമരകം, നീണ്ടൂര്‍ എന്നീ പഞ്ചായത്തുകളെ പുതിയ ട്രഷറിയുടെ കീഴിലാക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി.എസ് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ് സജീവ്കുമാര്‍, സരിത ദാസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.ജി അഭിലാഷ് (ഏരിയാ സെക്രട്ടറി), എന്‍.എസ് സജീവ്കുമാര്‍ (പ്രസിഡന്റ്), ടി.എല്‍ സജീവ്, വി.ബിനു (വൈസ് പ്രസിഡന്റുമാര്‍), വി.കൃഷ്ണകുമാര്‍, ജെ.ജയ്മോന് (ജോയിന്റ് സെക്രട്ടറിമാര്‍), സരിതാ ദാസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.