കണ്വന്ഷന് നടത്തി
17/01/2020
വൈക്കം: കൃഷിയോഗ്യമായ നെല്‍പ്പാടങ്ങള്‍ തരിശിട്ടാല്‍ പിടിച്ചെടുത്ത് കൃഷി ചെയ്യാന്‍ തയ്യാറുള്ള കര്‍ഷകര്‍ക്ക് പാട്ടത്തിനുനല്കണമെന്ന് നാഷണലിസ്റ്റ് കിസാന്‍ സഭ വൈക്കം ബ്ലോക്ക് കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തലയോലപ്പറമ്പില്‍ ചേര്‍ന്ന കണ്വന്ഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്മാന് ജോസ് കുര്യന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോയ് ഉപ്പാണി, എം.എന്‍ നാരായണന് നായര്‍, സണ്ണി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.