Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാലം നിര്‍മിക്കാനുള്ള സ്വകാര്യവ്യക്തിയുടെ നീക്കം വിവാദത്തിലേക്ക്.
14/03/2016
കല്ലറ ഗ്രാമപഞ്ചായത്തിലെ പെരുന്തുരുന്ത് ആനച്ചാംകുഴി പാടശേഖരത്തില്‍ സ്വകാര്യവ്യക്തിയുടെ അനധികൃത പാലം നിര്‍മാണം.

കല്ലറ ഗ്രാമപഞ്ചായത്തിലെ പെരുന്തുരുന്ത് ആനച്ചാംകുഴി പാടശേഖരത്തിലൂടെ പാലം നിര്‍മിക്കാനുള്ള സ്വകാര്യവ്യക്തിയുടെ നീക്കം വിവാദത്തിലേക്ക്. പാലം നിര്‍മിക്കാനുള്ള നീക്കം നാട്ടുകാരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. പാലം നിര്‍മാണത്തിന് ജില്ലാകോടതി അനുവാദം നിഷേധിച്ചിരുന്നു. ഇത് നിലനില്‍ക്കെയാണ് സ്വകാര്യവ്യക്തിയുടെ നീക്കം. പരാതിയുടെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി പോലീസ് എത്തിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. സ്വകാര്യവ്യക്തിക്കെതിരെ പോലീസ് കേസ് എടുത്തു.