Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തിലെ വട്ടക്കരി പാടശേഖരത്തില്‍ നെല്‍കൃഷിക്കൊപ്പം ഇനി പച്ചക്കറികൃഷിയും നടത്തും
16/01/2020
തലയാഴം വട്ടക്കരി പാടശേഖരങ്ങളിലേക്ക് ജലസേചനസൗകര്യം ഒരുക്കുവാനുള്ള ചാലുനിര്‍മ്മാണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം പഞ്ചായത്തിലെ വട്ടക്കരി പാടശേഖരത്തില്‍ നെല്‍കൃഷിക്കൊപ്പം ഇനി പച്ചക്കറികൃഷിയും നടത്തും. കര്‍ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ജലസേചനസൗകര്യം ഒരുക്കിയതോടെ രണ്ടുകൃഷിക്കുള്ള അനുകൂല സാഹചര്യമാണുള്ളത്. വര്‍ഷകൃഷി വിളവെടുത്ത് കഴിഞ്ഞാല്‍ അന്‍പത്തേഴേക്കറില്‍ പച്ചക്കറി കൃഷി ചെയ്യാനാണ് പദ്ധതി. കരിയാറ്റില്‍ നിന്നും ശുദ്ധജലം വല്ലയില്‍ തോട്ടിലൂടെ പാടശേഖരങ്ങളിലേക്ക് എത്തിക്കുവാനുള്ള നവീകരണ ജോലികള്‍ അവസാനഘട്ടത്തിലാണ്. ചാല്‍വഴി വരുന്ന ജലം വിവിധ പാടശേഖരങ്ങളിലേക്ക് എത്തിക്കുവാനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജല സൗകര്യം കിട്ടുന്നതോടെ വ്യാപകമായ പച്ചക്കറി കൃഷിയും തുടങ്ങും. ഒരേക്കര്‍ സ്ഥലത്തുനിന്നും ഒരു ലക്ഷം രൂപയുടെ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ഷകര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ ശുദ്ധജല സൗകര്യം ലഭ്യമായിരുന്നപ്പോള്‍ കൃഷി വന്‍ വിജയമായിരുന്നുവെന്നും കര്‍ഷകര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്തുലക്ഷം രൂപ ചെലവഴിച്ചാണ് ചാല് നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി.രജിമോന്‍, മെമ്പര്‍മാരായ ജല്‍ജി വര്‍ഗ്ഗീസ്, പി.എസ് പുഷ്‌ക്കരന്‍, സന്ധ്യ അനീഷ്, എന്‍.പി ജ്യോതി, കൃഷി വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹമ്മദ് ഷെറീഫ്, പാടശേഖരസമിതി പ്രസിഡന്റ് ടി.ആര്‍ ബോധി, സെക്രട്ടി വി.ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.