Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചിത്വബോധവല്‍ക്കരണ സെമിനാറും തുണി സഞ്ചി വിതരണവും
16/01/2020
ആശ്രമം സ്‌കൂളില്‍ നടന്ന ശുചിത്വബോധവല്‍ക്കരണ സെമിനാറില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ആര്‍ ബിജിക്ക് തുണി സഞ്ചി കൈമാറുന്നു.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബ്, ആശ്രമം സ്‌കൂള്‍ എസ്.പി.സി യൂണിറ്റ്, എറണാകുളം സഹൃദയ വെല്‍ഫെയര്‍ സര്‍വ്വീസസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശുചിത്വബോധവല്‍ക്കരണ സെമിനാറും തുണി സഞ്ചി വിതരണവും നടത്തി. ആശ്രമം സ്‌കൂളില്‍ നടന്ന സെമിനാര്‍ റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്ര്‌സ് പി.ആര്‍ ബിജി അദ്ധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് കൂടുകള്‍ വീടുകളില്‍ നിന്ന് നീക്കി വീട്ടുപരിസരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.പി.സി യൂണിറ്റ് നേതൃത്വം നല്‍കി. യോഗത്തില്‍ ടൗണ്‍ റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ആര്‍ ബിജിക്ക് തുണി സഞ്ചികള്‍ കൈമാറി. ജനമൈത്രി സി.ആര്‍.ഒ ബിജുമോന്‍, ജോയിമാത്യൂ, പി.ഐ സിറിയക്, ടൗണ്‍ റോട്ടറി ക്ലബ് സെക്രട്ടറി ജോണ്‍ ജോസഫ്, സാബു കോക്കാട്ട്, അമൃത പാര്‍വ്വതി തുടങ്ങിയവര്‍ പ്രസംഗിച്ചു.