Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവു നാടകം അവതരിപ്പിച്ചു.
16/01/2020

വൈക്കം: 'പ്ലാസ്റ്റിക് ഒഴിവാക്കൂ ഭൂമിയെ രക്ഷിക്കൂ' എന്ന സന്ദേശം ഉയര്‍ത്തി വടയാര്‍ സെന്റ് ലൂയിസ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ 'ഒഴിവാക്കൂ പ്ലാസ്റ്റിക് ഭൂതത്തെ' എന്ന തെരുവു നാടകം അവതരിപ്പിച്ചു. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടു കൂടി സംഘടിപ്പിച്ച പരിപാടി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. തുണി സഞ്ചി വിതരണം സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് കണ്ണാട്ട് നിര്‍വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.അനില്‍കുമാര്‍ പ്രസംഗിച്ചു.