ലാഭവിഹിതത്തിന്റെ വിതരണോദ്ഘാടനം നടത്തി
14/01/2020
പള്ളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹകരണബാങ്കിന്റെ 2018-19 വര്‍ഷത്തെ ലാഭവിഹിതത്തിന്റെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി നിര്‍വഹിക്കുന്നു.
വൈക്കം: പള്ളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹരണ ബാങ്കിന്റെ 2018-19 വര്‍ഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തുശതമാനമാണ് ലാഭവിഹിതമായി നല്‍കുന്നത്. ആറായിരത്തോളം വരുന്ന അംഗങ്ങള്‍ക്ക് മുപ്പതുലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഇരുപതുവര്‍ഷമായി തുടര്‍ച്ചയായി ലാഭവിതരണം നടത്തി വരുന്ന ഒരു സൂപ്പര്‍ ഗ്രേഡ് ബാങ്കാണിത്. ലാഭവിതരണത്തിന്റെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി നിര്‍വഹിച്ചു. ചടങ്ങില്‍ ബോര്‍ഡ് മെമ്പര്‍മാരായ സ്കറിയ ആന്റണി, റെജിമോന്, ശിവദാസന്‍, ജോജോ വര്‍ഗ്ഗീസ്, സെക്രട്ടറി എന്‍.കെ സെബാസ്റ്റിയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.