Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം സമാപിച്ചു.
14/01/2020
ദക്ഷിണാമൂര്‍ത്തി സംഗീതസുമേരു പുരസ്‌കാരം വൈക്കം ജി.വാസുദേവന്‍ നമ്പൂതിരിയില്‍ നിന്ന് ആലപ്പി രംഗനാഥ് ഏറ്റുവാങ്ങുന്നു.

വൈക്കം: വോയ്‌സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വൈക്കത്തെ കലാകാരന്‍മാരും, കലാസ്‌നേഹികളും ചേര്‍ന്നു സംഘടിപ്പിച്ച ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം സമാപിച്ചു. സമാപനസമ്മേളനത്തില്‍ ദക്ഷിണാമൂര്‍ത്തി സംഗീത പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മലയാള സിനിമനാടകസീരിയല്‍ രംഗത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ക്കുള്ള ദക്ഷിണാമൂര്‍ത്തി സംഗീതസുമേരു പുരസ്‌കാരം ആലപ്പി രംഗനാഥിനും, ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഢ പുരസ്‌കാരം ഉണ്ണി മേനോനും നല്‍കി. 25001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. ചടങ്ങില്‍ വോയ്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി.എസ് ഉദയന്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണാമൂര്‍ത്തി സംഗീതസുമേരു പുരസ്‌കാരം വൈക്കം ജി.വാസുദേവന്‍ നമ്പൂതിരിയില്‍ നിന്ന് ആലപ്പി രംഗനാഥ് ഏറ്റുവാങ്ങി. ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഢ പുരസ്‌കാരം ആലപ്പി രംഗനാഥില്‍ നിന്ന് ഉണ്ണിമേനോന്‍ ഏറ്റുവാങ്ങി. വൈക്കം മഹാദേവക്ഷേത്രം തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, എ.എസ് മനോജ്, ദീപു കാലാക്കല്‍, വി.ദേവാനന്ദ്, ഈശ്വരഅയ്യര്‍, ബി.ഹരികൃഷ്ണന്‍, എ.എസ്.വിനോദ് എന്നിവര്‍ പങ്കെടുത്തു.