Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫൗണ്ടേഷന്റെ ഉദ്ഘാടനം
14/01/2020
മറവന്‍തുരുത്ത് കരപ്പുറം കെ.പരമേശ്വരന്‍-എന്‍.കെ സുമതിയമ്മ ദമ്പതികളുടെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഫൗണ്ടേഷന്റെ ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിക്കുന്നു.

വൈക്കം: സാമൂഹ്യസേവനം ശരിയായ അര്‍ത്ഥത്തില്‍ ചെയ്താല്‍ സമൂഹം ഒരിക്കലും മറക്കില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവും അനേകായിരങ്ങള്‍ക്ക് മാര്‍ഗദീപവുമായിരുന്ന മറവന്‍തുരുത്ത് കരപ്പുറം കെ.പരമേശ്വരന്‍-എന്‍.കെ സുമതിയമ്മ ദമ്പതികളുടെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ യോഗത്തില്‍ ഫൗണ്ടേഷന്‍ സെക്രട്ടറി പി.ഗോപകുമാര്‍ കരപ്പുറം അധ്യക്ഷനായി. എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ജയ്‌ജോണ്‍ പേരയില്‍, പി.പി സന്തോഷ്, ഷാജി കാട്ടിത്തറ, സുഗുണന്‍, കെ.എന്‍ രാജന്‍, ലീലാമണി, മോഹനന്‍ വൈറ്റില, മനോഹരന്‍ ചേര്‍ത്തല, എന്‍.രഘുകുമാര്‍, സി.കെ ഗംഗാധരന്‍, എന്‍.സി ബീന, സി.ജി ഡാല്‍മി തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ ആരംഭിച്ച സൗജന്യ സിവില്‍ സര്‍വീസ് ബോധവല്‍ക്കരണ ക്ലാസ് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ബംഗളുരു കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ ടാക്‌സസ് ജോയിന്റ് കമ്മീഷണര്‍ പി.ഗോപകുമാര്‍ ക്ലാസ് എടുത്തു. ട്രസ്റ്റ് ചെയര്‍മാന്‍ പി.ശിവപ്രസാദ്, ട്രസ്റ്റിമാരായ എന്‍.കെ രമേഷ് ബാബു, കെ.പി അശ്വതി തങ്കച്ചി എന്നിവര്‍ സംസാരിച്ചു.