Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗവണ്‍മെന്റ് യു.പി സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു.
14/03/2016

തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ.ടി റംലാബീവി വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.രത്‌നമ്മയില്‍ നിന്നും ഏററുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, വൈസ് പ്രസിഡന്റ് ജെസി വര്‍ഗീസ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ എം.അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ തുളസി മധുസൂദനന്‍, പി.ടി.എ പ്രസിഡന്റ് പി.പി കലേശന്‍, പഞ്ചായത്ത് സെക്രട്ടറി രാജേഷ് പി.വര്‍ഗീസ്, കെ.പി സുരേഷ്, സി.ജ്യോതി, വി.സി ബിന്ദു, കെ.വി ഷൈന എന്നിവര്‍ പ്രസംഗിച്ചു.