Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് (ഐ) വെച്ചൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
14/01/2020
കോണ്‍ഗ്രസ് (ഐ) വെച്ചൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ നോക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്. കോണ്‍ഗ്രസ് (ഐ) വെച്ചൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബണ്ട് റോഡ് വ്യാപാരഭവന്‍ ഹാളില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി.ടി സണ്ണി കൊച്ചുപോട്ടയില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടി എ.സനീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ആര്‍ ഷൈലകുമാര്‍, പി.ഐ ജയകുമാര്‍, പി.വി ജയന്തന്‍, ഷാജി മുഹമ്മദ്, എസ്.മനോജ് കുമാര്‍, കെ.സുരേഷ് കുമാര്‍, ജോസഫ് വടക്കേടത്ത്, പി.ജി ഷാജി, അമ്മിണി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.