Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓരുമുട്ട് ഇടുന്നതിലുള്ള താമസം ഏക്കര്‍കണക്കിന് നെല്‍കൃഷിക്കും മറ്റ് അനുബന്ധകൃഷികള്‍ക്കും ഭീഷണിയാകുന്നു.
13/01/2020

വൈക്കം: സമയബന്ധിതമായി വടയാര്‍ പുത്തന്‍പാലം ഓരുമുട്ട് ഇടുന്നതിലുള്ള താമസം ഏക്കര്‍കണക്കിന് നെല്‍കൃഷിക്കും മറ്റ് അനുബന്ധകൃഷികള്‍ക്കും ഭീഷണിയാകുന്നു. എക്കാലവും ഡിസംബര്‍ മാസത്തില്‍ ഇടുന്ന ഓരുമുട്ട് ഇത്തവണ ജനുവരിമാസം പകുതിയായിട്ടും ഇടുന്നതിനുള്ള നടപടി ഇറിഗേഷന്‍ വകുപ്പ് തുടങ്ങിയിട്ടില്ല. കര്‍ഷകസംഘടനകള്‍ പലപ്രാവശ്യം ബന്ധപ്പെട്ടിട്ടും അനങ്ങാപ്പാറനയമാണ് ഉദ്യോഗസ്ഥര്‍ തുടരുന്നത്. കൃഷിമുഖ്യവരുമാനമാര്‍ഗ്ഗമായി സ്വീകരിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇറിഗേഷന്‍ വകുപ്പ് നടത്തുന്നത്. ജനുവരി 15നകം ഓരുമുട്ട് സ്ഥാപിച്ചില്ലായെങ്കില്‍ കര്‍ഷകരെ സംഘടിപ്പിച്ച് വൈക്കത്തെ ഇറിഗേഷന്‍ ഓഫീസ് ഉപരോധിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ പഞ്ചായത്തുകമ്മിറ്റി സെക്രട്ടറി എ.എം അനില്‍ ചള്ളാങ്കല്‍ അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ് പി.കെ രാധാകൃഷ്ണന്‍, കെ.സി രഘുവരന്‍, മുരുകദാസ്, എസ്.ബാബു, കെ.വി ജോളി എന്നിവര്‍ സംസാരിച്ചു.