Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണം നടത്തി.
13/01/2020
ചെമ്പില്‍ തൈലംപറമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്റെ ചരമവാര്‍ഷികാനുസ്മരണം നര്‍ത്തകി ചിത്രാസുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ധീരദേശാഭിമാനി ചെമ്പില്‍ തൈലംപറമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്റെ 209-ാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. നര്‍ത്തകി ചിത്രസുകുമാരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്മാരക ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. പി.എസ് നന്ദനന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അജിത് കുമാര്‍ തൈലംപറമ്പില്‍, കലാദര്‍പ്പണം രവീന്ദ്രനാഥ്, ടി.ആര്‍.എസ് മേനോന്‍, രഞ്ജിത്കുമാര്‍, ശ്രീകുമാരി, പി.എന്‍ കിഷോര്‍കുമാര്‍, ഭൈമി വിജയന്‍, സാബു പി മണലൊടി, എം.എം സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.