Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
13/01/2020
ഓര്‍ണമെന്റല്‍ ഗേറ്റ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓര്‍ണമെന്റല്‍ ഗേറ്റ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും മുതിര്‍ന്നവരെ ആദരിക്കല്‍, പ്രതിഭാ പുരസ്‌കാരവിതരണം എന്നിവ നടത്തി. എസ്.രമാചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഡി.രഞ്ജിത്ത്കുമാര്‍, പി.കെ ശശികുമാര്‍, ഹരിവര്‍മ്മ, ബിജു, ഡോ.തങ്കച്ചന്‍, സേതുനാഥ്, രാജേഷ് ആര്‍ മാളിയേക്കല്‍, സേവ്യര്‍ പൗവ്വത്തില്‍, ഉഷ റെജി, പി.പ്രദീപ്, പി.പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഭാ പുരസ്‌കാരം ആരോമല്‍ വിജയിന് നല്‍കി.