Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുശോചിച്ചു.
11/01/2020
കേരളകോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം തര്യന്‍ മാതൂസിന്റെ നിര്യാണത്തില്‍ വൈക്കം പൗരാവലി നടത്തിയ അനുശോചന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അനുശോചന പ്രമേയം അവതരിപ്പിക്കുന്നു.

വൈക്കം: വൈക്കത്ത് രാഷ്ട്രീയരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കേരള കോണ്‍ഗ്രസ് (എം) സംസ്ഥാനകമ്മിറ്റിയംഗവും ജില്ലാ ട്രഷററും കാര്‍ഷിക വികസനബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന തര്യന്‍ മാത്യൂസ് കണിയാംപറമ്പിലിന്റെ നിര്യാണത്തില്‍ വൈക്കം പൗരാവലി അനുശോചിച്ചു. കച്ചേരിക്കവലയില്‍ നടന്ന യോഗത്തില്‍ പോള്‍സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, മോഹന്‍ ഡി ബാബു, മാധവന്‍കുട്ടി കറുകയില്‍, എം.ഡി ബാബുരാജ്, പി.ഹരിദാസ്, എം.കെ രവീന്ദ്രന്‍, പി.സോമന്‍പിള്ള, അബ്ദുള്‍സലാം റാവുത്തര്‍, ബിനു വിശ്വം, ജെയിംസ് കടവന്‍, ജോയി ചെറുപുഷ്പം എന്നിവര്‍ പ്രസംഗിച്ചു.