Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന്‍ ചിറപ്പിന്റെയും കുംഭാഷ്ടമിയുടെയും ഒരുക്കങ്ങള്‍ തുടങ്ങി.
11/01/2020
ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രോപദേശകസമിതിയുടെയും നേതൃത്വത്തില്‍ നടത്തുന്ന വൈക്കത്തപ്പന്‍ ചിറപ്പിന്റെ നടത്തിപ്പിനുള്ള നിധിസമാഹരണം സംയുക്ത എന്‍.എസ്.എസ് കരയോഗം ജനറല്‍ കണ്‍വീനര്‍ മാധവന്‍കുട്ടി കറുകയില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രോപദേശക സമിതിയുടെയും നേതൃത്വത്തില്‍ നടത്തുന്ന വൈക്കത്തപ്പന്‍ ചിറപ്പിന്റെയും കുംഭാഷ്ടമിയുടെയും ഒരുക്കങ്ങള്‍ തുടങ്ങി. ഫെബ്രുവരി 4 മുതല്‍ 14 വരെയാണ് ചിറപ്പ് ആഘോഷം. 15ന് കുംഭാഷ്ടമി ആഘോഷിക്കും. വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും ചേര്‍ന്നുള്ള കിഴക്കോട്ടെഴുന്നള്ളിപ്പാണ് പ്രധാനം. ചിറപ്പ് ആഘോഷത്തിന്റെ പതിനൊന്ന് ദിവസങ്ങളിലും വൈക്കത്തപ്പന് ദ്രവ്യകലശവും 12-ാം ദിവസം ഏകാദശ രുദ്രഘൃതകലശവും നടത്തും. ഏറ്റവും താന്ത്രിക പ്രാധാന്യമുള്ള ചടങ്ങാണിത്. വര്‍ഷത്തിലൊരിക്കല്‍ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ചേര്‍ന്ന് ജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ കാണാന്‍ കള്ളാട്ടുശ്ശേരിയിലേക്ക് പുറപ്പെടുന്ന പ്രധാന ചടങ്ങാണ് കുംഭാഷ്ടമിയും കിഴക്കോട്ടെഴുന്നള്ളിപ്പും. ആഘോഷങ്ങളുടെ നടത്തിപ്പിനുള്ള നിധി സമാഹരണം സംയുക്ത എന്‍.എസ്.എസ് കരയോഗം ജനറല്‍ കണ്‍വീനര്‍ മാധവന്‍കുട്ടി കറുകയില്‍ മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരിക്ക് തുക കൈമാറി ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡന്റ് ഡി.സോമന്‍ കടവില്‍, സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, ദേവസ്വം ഹെഡ് അക്കൗണ്ടന്റ് അശോകന്‍, എ.ജി ചിത്രന്‍, ടി.ആര്‍ സുരേഷ്, സുനില്‍കുമാര്‍, ഗിരീഷ് ജി നായര്‍ എന്നിവര്‍ പങ്കെടുത്തു.