Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം തുടങ്ങി
11/01/2020
വോയിസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ തുടങ്ങിയ ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന്റെ ദീപപ്രകാശനം ക്ഷേത്രം മേല്‍ശാന്തി തരണി ഡി.നാരായണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: വോയിസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വൈക്കത്തെ കലാകാരന്‍മാരും കലാസ്‌നേഹികളും ചേര്‍ന്ന് നടത്തുന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന്റെ ദീപപ്രകാശനം വൈക്കം ക്ഷേത്ര കലാമണ്ഡപത്തില്‍ മേല്‍ശാന്തി തരണി ഡി നാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി.എസ് ഉദയന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എ.എസ് മനോജ്, സെക്രട്ടറി ദീപു കാലാക്കല്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.ദേവാനന്ദ്, സ്വാഗതസംഘം ചെയര്‍മാന്‍ എം.ഈശ്വരയ്യര്‍ എന്നിവര്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ ദക്ഷിണാമൂര്‍ത്തി സംഗീതസുമേരു പുരസ്‌കാരം സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥിനും, ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഢ പുരസ്‌കാരം ഗായകന്‍ ഉണ്ണിമേനോനും നല്‍കും. പ്രശസ്തി പത്രവും ഫലകവും 25,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ് ഞായറാഴ്ച വൈകിട്ട് 7ന് കലാമണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.