Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ നടേള്‍പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനോടനുബന്ധിച്ച് നഗരവീഥിയില്‍ നടത്തിയ പട്ടണപ്രദക്ഷിണം ഭക്തിസാന്ദ്രമായി.
11/01/2020

വൈക്കം: ടൗണ്‍ നടേള്‍പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് നഗരവീഥിയില്‍ നടത്തിയ പട്ടണപ്രദക്ഷിണം ഭക്തിസാന്ദ്രമായി. പടിഞ്ഞാറെ നടയില്‍ വെല്‍ഫെയര്‍ സെന്ററിലെ ക്രിസ്തുരാജ പള്ളിയില്‍ നിന്നാണ് പ്രദക്ഷിണം നടേല്‍പള്ളിയിലേക്ക് പുറപ്പെട്ടത്. അലങ്കരിച്ച രഥത്തില്‍ വിശുദ്ധയുടെ രൂപം മുല്ലപ്പൂമാലകള്‍ കൊണ്ട് അലങ്കരിച്ചാണ് പ്രദക്ഷിണം എഴുന്നള്ളിച്ചത്. വാദ്യമേളങ്ങള്‍, പൊന്‍വെളളിക്കുരിശുകള്‍, പട്ടുകുടകള്‍, ദീപാലങ്കാരങ്ങള്‍ എന്നിവ പ്രദക്ഷിണത്തിന് ഭംഗിയേകി. പടിഞ്ഞാറെ നട, ബോട്ടുജെട്ടി, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, കൊച്ചുകവല വഴി നീങ്ങിയ പ്രദക്ഷിണത്തിന് നിരവധി കേന്ദ്രങ്ങളില്‍ ദീപങ്ങള്‍ തെളിയിച്ച് വരവേല്‍പ്പ് നല്‍കി. വെല്‍ഫെയര്‍ സെന്ററില്‍ വേസ്പരയും പാട്ടുകുര്‍ബാനയും നടത്തിയ ശേഷം വൈകിട്ട് 7.30 നാണ് പ്രദക്ഷിണം പുറപ്പെട്ടത്. വെല്‍ഫെയര്‍ സെന്ററില്‍ ഫാ.തോമസ് പുല്ലാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും ഫാ.തോമസ് പെരുമ്പള്ളി അനുഗ്രഹ പ്രഭാഷണവും നടത്തി. വികാരി ഫാ.ബെന്നി പാറേക്കാട്ടില്‍, സഹവികാരി ഫാ.ആല്‍ബിന്‍ പാറേക്കാട്ടില്‍, കണ്‍വീനര്‍മാരായ സണ്ണികുര്യാക്കോസ്, ബാബു കുരിശിങ്കല്‍, ട്രസ്റ്റിമാരായ ജോസഫ് അലന്‍, ജോസ് ചിറ്റേത്തുതറ എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.മാത്യൂ കരീത്തറ മുഖ്യകാര്‍മ്മികനാകും. ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് തിരുനാള്‍ പ്രദക്ഷിണം നടത്തും.