Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാശരീഫിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് നേര്‍ച്ച ഇന്നു തുടങ്ങും.
11/01/2020

വൈക്കം: കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാശരീഫിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് നേര്‍ച്ച ഇന്നു തുടങ്ങും. വൈകുന്നേരം 4.30ന് ഖുര്‍ആന്‍ പാരായണ മത്സരം, ഏഴിന് ദഫ്മുട്ട്, രാത്രി 8.30ന് എം.എ മുഹമ്മദ് ഷാഫി ബാഖവിയുടെ പ്രഭാഷണം. നാളെ വൈകുന്നേരം ഏഴിന് ദഫ്മുട്ട്, രാത്രി 8.30ന് അഹമ്മദ് റിയാസ് മന്നാനിയുടെ പ്രഭാഷണം എന്നിവ നടക്കും. 13നു വൈകുന്നേരം ഏഴിന് നടക്കുന്ന മതസൗഹാര്‍ദ സമ്മേളനം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. എം.കെ അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ബ്രഹ്മശ്രീ ധര്‍മചൈതന്യ സ്വാമികള്‍, ബിഷപ്പ് സഖറിയാസ് മോര്‍പോളികാര്‍പ്പോസ്, പി.കെ സുലൈമാന്‍ മൗലവി എന്നിവര്‍ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ അവാര്‍ഡ് തോമസ് ചാഴിക്കാടന്‍ എം.പിയും, കാരുണ്യപദ്ധതികളുടെ സഹായം വി.ഡി സതീശന്‍ എം.എല്‍.എയും, നിര്‍ധനര്‍ക്കുള്ള സാമ്പത്തിക സഹായം ആന്റണി ജോണ്‍ എം.എല്‍.എയും വിതരണം ചെയ്യും. അനൂപ് ജേക്കബ് എം.എല്‍.എ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. മുഹമ്മദ് അസ്‌ലം മൗലവി, എ.പി സുഭാഷ്, ഇ.എ അബ്ദുല്‍ സലാം, എം.ബി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി 9.30ന് ഇസ്‌ലാമിക ഇശല്‍ വിരുന്ന്, തുടര്‍ന്ന് ദുആ സമ്മേളനം എന്നിവ നടക്കും. 14നു കലൂപ്പറമ്പില്‍നിന്നും ചൂണ്ടക്കാട്ടുനിന്നും കൊടിഘോഷയാത്ര പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ഉച്ചക്ക് ഒന്നിന് താഴത്തെ പള്ളിയിലും, 1.30ന് മലേപ്പള്ളിയിലും കൊടിയേറ്റും. രാത്രി 10.30ന് ചന്ദനക്കുട ഘോഷയാത്ര, 11ന് ചന്ദനക്കുടം എന്നിവ നടക്കും.