ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ടി.അനില്‍കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു
11/01/2020
ടി.അനില്‍കുമാര്‍
വൈക്കം: ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ടി.അനില്‍കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസി(എം)ലെ സെബാസ്റ്റ്യന്‍ ആന്റണി രാജി വച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റെനെ തെരഞ്ഞെടുത്തത്. ടി.അനില്‍കുമാറിന് ഏഴു വോട്ടും എതിര് സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ കവിത റെജിക്ക് ആറു വോട്ടും ലഭിച്ചു. ബിജെപിയുടെ ഏക അംഗം വിട്ടുനിന്നു. ടി.അനില്‍കുമാര്‍ നിലവിലുള്ള പഞ്ചായത്തു ഭരണ സമിതിയുടെ ആദ്യ വര്‍ഷം പ്രസിഡന്റ് ആയിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്.