Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ഓഫീസ് മാര്‍ച്ചും കൂട്ടധര്‍ണ്ണയും നടത്തി
10/01/2020
വിവിധയാവശ്യങ്ങളുന്നയിച്ച് ധീവരസഭ ജില്ലാ കമ്മിറ്റി നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ചും കൂട്ടധര്‍ണ്ണയും ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യമേഖലയില്‍ നടപ്പാക്കുവാന്‍ പോകുന്ന പുതിയ നയപരിപാടികള്‍ മത്സ്യമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പദ്ധതി നടപ്പാക്കും മുന്‍മ്പ് മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ പറഞ്ഞു. വിവിധയാവശ്യങ്ങളുന്നയിച്ച് ധീവരസഭ ജില്ലാ കമ്മിറ്റി നടത്തിയ വൈക്കം താലൂക്ക് ഓഫീസ് മാര്‍ച്ചും കൂട്ടധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ പരിപാലന നിയമം മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും ജീവിതത്തെയും ബാധിക്കാത്ത തരത്തില്‍ ഭേദഗതി ചെയ്യണം. മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണം ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കണമെന്നും മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ രാജു, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍, കെ.വി മനോഹരന്‍, മഹിളാസഭ സംസ്ഥാന പ്രസിഡന്റ് ഭൈമി വിജയന്‍, കെ.കെ അശോക് കുമാര്‍, കെ.എസ് കുമാരന്‍, മഹിളാസഭ ജില്ലാ പ്രസിഡന്റ് സുലഭ പ്രദീപ് കുമാര്‍, സെക്രട്ടറി സൗമ്യ ഷിബു, വി.എം ഷാജി എന്നിവര്‍ പ്രസംഗിച്ചു.