Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവാതിര മഹോത്സവവും കളംപൂജയും നടത്തി.
10/01/2020
മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മ്മ ദൈവ ദേവീക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാവിലെ ഗന്ധര്‍വ്വന്‍ സ്വാമിയുടെ കൂട്ടക്കളം വരച്ച് കളംപൂജ നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മ്മ ദൈവ ദേവീക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവവും കളംപൂജയും നടത്തി. വെള്ളിയാഴ്ച രാവിലെ ഗന്ധര്‍വ്വസ്വാമിക്ക് കൂട്ടക്കളം വരച്ചാണ് പൂജചെയ്തത്. ഗന്ധര്‍വ്വസ്വാമി കുതിരപ്പുറത്ത് ആകാശയാത്രയ്ക്ക് പുറപ്പെടുന്ന സന്ദര്‍ഭമാണ് വരച്ചത്. നാലുമീറ്റര്‍ ചുറ്റളവില്‍ കളമെഴുത്താചാര്യന്‍ കാട്ടാക്കട ദനേശനാണ് വര്‍ണ്ണചാതുരിയോടെ കളം തയ്യാറാക്കിയത്. തുടര്‍ന്ന വടക്കുപുറത്ത് മഹാഗുരുതി, ഉച്ചയ്ക്ക് അന്നദാനം എന്നിവയും നടത്തി. ക്ഷേത്രം തന്ത്രി ഭദ്രേശ്വന്‍, മേല്‍ശാന്തി സന്തോഷ്, ദേവരാജന്‍, ക്ഷേത്രം പ്രസിഡന്റ് ശിവരാമന്‍, സെക്രട്ടറി കെ.സി വിനുകുമാര്‍, മഹിളാസമാജം പ്രസിഡന്റ് ജമീല ബാഹുലേയന്‍, സെക്രട്ടറി സിമി അംബുജാക്ഷന്‍, കെ.എം സന്തോഷ് പി.വി തങ്കച്ചന്‍, ഹരിഹരന്‍, കെ.എം രാജേഷ്, അംബുജാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.