പ്രതിഷേധ സംഗമം നടത്തി
10/01/2020
വൈക്കം: ജമാ അത്തെ ഇസ്ലാമി തലയോലപ്പറമ്പ് ഏരിയ പൗരത്വ ഭേദഗതി തള്ളി കളയുക എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സണ്ണി എം.കപിക്കാട് ഉദ്ഘാടനം ചെയ്തു. കെ.എം ഷാജഹാന് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. സണ്ണി ചെറിയാന്, എം.കെ ഷിബു, കെ.കെ സിദ്ധിക്ക് സിയാബ്, കെ.എം കൊച്ചുണ്ണി, അബ്ദുല്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.