Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യപ്രതിജ്ഞ ചെയ്തു
19/11/2015
വൈക്കം നഗരസഭ ചെയര്‍മാനായി എന്‍.അനില്‍ ബിശ്വാസ് സത്യപ്രതിജ്ഞ ചെയ്യുന്നു
വൈക്കം നഗരസഭ ചെയര്‍മാനായി സി.പി.ഐയിലെ എന്‍.അനില്‍ ബിശ്വാസ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍പേഴ്‌സണായി സി.പി.എമ്മിലെ എ.സി മണിയമ്മ ചുമതലയേററു. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണത്തിലെത്തിയത്. എല്‍.ഡി.എഫിലെ ഏറ്റവും വലിയ കക്ഷി എന്ന നിലക്കാണ് സി.പി.ഐക്ക് ആദ്യ ഒന്നര വര്‍ഷക്കാലം ചെയര്‍മാന്‍ പദവി ലഭിച്ചത്. സി.പി.ഐ ടൗണ്‍ ലോക്കല്‍ കമ്മിററി സെക്രട്ടറിയും മുന്‍മന്ത്രി പി.എസ് ശ്രീനിവാസന്റെ സഹോദരപുത്രനുമായ അനില്‍ബിശ്വാസ് ആദ്യമായാണ് നഗരസഭ കൗണ്‍സിലേക്ക് എത്തുന്നത്. എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തെത്തിയ ഇദ്ദേഹം സി.പി.ഐയുടെ ശക്തികേന്ദ്രമായ തലയാഴത്ത് 25-ാമത്തെ വയസ്സില്‍ മണ്ഡലത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ലോക്കല്‍ സെക്രട്ടറിയായി. രണ്ട് ഭരണസമിതികളിലായി അഞ്ച് വര്‍ഷക്കാലം തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷമായി സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന അനില്‍ ടൗണ്‍ ലോക്കല്‍ കമ്മിററി സെക്രട്ടറി കൂടിയാണ്. സി.പി.ഐയുടെ കലാസാംസ്‌കാരിക വിഭാഗമായ ഇപ്റ്റ സംസ്ഥാന സെക്രട്ടറി, കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി, വൈക്കം പ്രസ് ക്ലബ്ബ് സെക്രട്ടറി, താലൂക്ക് ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവയുടെ വികസനസമിതി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചുവരുന്നു. എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അധ്യാപിക ജബിനിയാണ് ഭാര്യ. ഏകമകള്‍ മേഘ്‌ന വാര്‍വിന്‍ സ്‌ക്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വൈസ് ചെയര്‍പേഴ്‌സണായ മണിയമ്മ സി.പി.എം അയ്യര്‍കുളങ്ങര ബ്രാഞ്ച് കമ്മിററി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയുമാണ്. ധര്‍മജനാണ് ഭര്‍ത്താവ്. ധര്‍മ്മജിത്ത് മകനാണ്.