Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവിധ വകുപ്പുകളുടെ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുമെന്ന് ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍
09/01/2020
ട്രഷറി സ്തംഭനത്തിനെതിരെ ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ടുകള്‍ ലഭിക്കാത്തതിനാല്‍ ത്രിതല പഞ്ചായത്തുള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുമെന്ന് ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന് പസിഡന്റ് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. ട്രഷറി സ്തംഭനത്തിനെതിരെ ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈക്കം സബ് ട്രഷറി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാസങ്ങളായി തുടരുന്ന ട്രഷറി സ്തംഭനം നിര്‍മ്മാണമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. പൊതുമരാമത്ത് വകുപ്പിന്റെ തെറ്റായ പരിഷ്‌ക്കാരങ്ങള്‍ കാരണം ചെറുകിട കരാറുകാര്‍ക്ക് തുടരാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ട്രഷറി സ്തംഭനം അവസാനിപ്പിക്കുക, കരാറുകാരുടെ കുടിശ്ശിക ഉടന്‍ അനുവദിക്കുക, സെക്യൂരിറ്റി കാലാവധി വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കുക, പി.ഡബ്യൂ.ഡി യില്‍ ഒരു കോടി രൂപ വരെയുള്ള ടാര്‍ സപ്ലൈ പുനസ്ഥാപിക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. താലൂക്ക് പ്രസിഡന്റ് സി.യൂ മത്തായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോജി ജോസഫ്, ബെന്നി കിണറ്റുകര, ജോഷി ചാണ്ടി, റെജോ കടവന്‍, ടി.എസ് അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.