Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.റ്റി.എ) ജില്ലാ സമ്മേളനം ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍
09/01/2020

വൈക്കം: കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.റ്റി.എ) ജില്ലാ സമ്മേളനം ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തും. സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സമ്മേളനം, സുഹൃദ് സമ്മേളനം, അദ്ധ്യാപക പ്രകടനം എന്നിവ നടക്കും. സമ്മേളനത്തിന് മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികളായി ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, എന്‍.എം താഹ, ജയ്‌ജോണ്‍ പേരയില്‍, മോഹന്‍ ഡി ബാബു, പി.എന്‍ ബാബു, അബ്ദുള്‍ സലാം റാവുത്തര്‍, പി.പി സിബിച്ചന്‍, എം.റ്റി അനില്‍കുമാര്‍, ചന്ദ്രശേഖരന്‍, പി.വി പ്രസാദ്, സനീഷ് കുമാര്‍ എന്നിവരെയും സ്വാഗതസംഘം ചെയര്‍മാനായി ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശിയെയും, കണ്‍വീനറായി പി.പ്രദീപിനെയും തെരഞ്ഞെടുത്തു. യോഗത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയര്‍മാന്‍മാരായി ഇടവട്ടം ജയകുമാര്‍, സമ്പത്ത് കുമാര്‍, ഷാജി വല്ലുതറ, പി.വി വിവേക്, പി.ഡി ഉണ്ണി എന്നിവരെയും, കണ്‍വീനര്‍മാരായി പി.ആര്‍ ശ്രീകുമാര്‍, കെ.റ്റി അനില്‍കുമാര്‍, റ്റി.പി അജിത്, ജോസ് ജോസഫ്, ഷിനു ജോസഫ്, സീമ ബാലകൃഷ്ണന്‍ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി സാബു മാത്യൂ, ജോണ്‍സണ്‍ സി ജോസഫ്, പി.വി ഷാജിമോന്‍, പ്രദീപ് കുമാര്‍, വി.സജിമോന്‍, വി.ജെ ജേക്കബ് ചെറിയാന്‍, ആമ്പിള്‍ പി പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.