Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുമ്പാമ്പുകളെ പിടികൂടി
09/01/2020
വൈക്കം വടക്കേനട കോനാട്ട് പുരയിടത്തില്‍ നിന്നും പിടികൂടിയ പെരുമ്പാമ്പ്

വൈക്കം: കാടുകയറി കിടന്നിരുന്ന പറമ്പ് കൃഷിക്കായി ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ അഞ്ചു വലിയ പെരുമ്പാമ്പുകള്‍ കുഴിയില്‍ നിന്ന് പാഞ്ഞടുത്തത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. വടക്കേനട കോനാട്ട് സനല്‍കുമാറിന്റെ പുരയിടമാണ് കൃഷിയിറക്കുന്നതിനായി ബുധനാഴ്ച രാവിലെ ജെ.സി.ബി ഉപയോഗിച്ച് കിളച്ചുമറിച്ചത്. ഇതിനിടയിലാണ് കാട്ടില്‍നിന്നും പെരുമ്പാമ്പ് തലയുയര്‍ത്തി വെളിയിലേക്ക് പാഞ്ഞുവന്നത്. വടക്കേനട സ്വദേശികളായ പരമേശ്വരന്‍, റെജി എന്നിവര്‍ ചേര്‍ന്ന് പെരുമ്പാമ്പുകളെ പിടിച്ച് ചാക്കിനകത്താക്കി. തുടര്‍ന്ന് ഉച്ചയോടുകൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് കോനാട്ട് പുരയിടത്തിലേക്കെത്തിയത്.