Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വൈക്കം താലൂക്കുതല ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
09/01/2020
കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള വൈക്കം താലൂക്ക്തല ആഘോഷങ്ങള്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വൈക്കം താലൂക്കുതല ആഘോഷങ്ങള്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ജൂബിലി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കുള്ള ഖാദി വസ്ത്രവിതരണവും ആദരിക്കലും നടന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ആര്‍ ചന്ദ്രമോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാചന്ദ്രന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ കരുണാകരന്‍, ജി.ശ്രീകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.കെ നാരായണന്‍ നായര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സാബു പി മണലൊടി നന്ദിയും പറഞ്ഞു. തുടര്‍ന്ന ഭരണഘടനയും ഫെഡറലിസവും എന്ന വിഷയത്തില്‍ സെമിനാറും നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍.ചന്ദ്രബാബു വിഷയം അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.യൂ വാവ അദ്ധ്യക്ഷനായി. പി.വി സുനില്‍, ഡി.രഞ്ജിത്ത് കുമാര്‍, ബി.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്‍ സ്വാഗതവും കെ.പി ജോണ്‍ നന്ദിയും പറഞ്ഞു. വൈകിട്ട് ഗാന്ധിയില്‍ നിന്ന് ഗോഡ്‌സെയിലേക്ക് എന്ന വിഷയത്തില്‍ പ്രഭാഷണവും നടന്നു. കെ.പി ദേവദാസ് അദ്ധ്യക്ഷനായി. പി.സുഗതന്‍, അഡ്വ. അംബരീഷ് ജി വാസു, മോഹന്‍ ഡി ബാബു, പൊന്‍കുന്നം സെയ്ദ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ ഗോപി സ്വാഗതവും ശ്യാമള അരുണ്‍ നന്ദിയും പറഞ്ഞു. സമാപനസമ്മേളനത്തില്‍ കെ.ആര്‍ ബീന അദ്ധ്യക്ഷയായി. പ്രൊഫസര്‍ പാര്‍വതി ചന്ദ്രന്‍, അബ്ദുള്‍ റഹ്മാന്‍, കെ.പി മുരളി തുടങ്ങിയവര്‍ സംസാരിച്ചു. ടി.എ ജയകുമാര്‍ സ്വാഗതവും എന്‍.കെ രാജന്‍ നന്ദിയും പറഞ്ഞു.