തോട്ടുവക്കം ശ്രീമൂലം മാര്‍ക്കറ്റ് പുനര്‍നിര്‍മ്മിച്ച് നാട്ടുചന്തയാക്കിയതിന്റെ ഉദ്ഘാടനം നടത്തി
07/01/2020
തോട്ടുവക്കം ശ്രീമൂലം മാര്‍ക്കറ്റ് നഗരസഭ പുനര്‍നിര്‍മ്മിച്ച് നാട്ടുചന്തയാക്കിയതിന്റെ ഉദ്ഘാടനം ചെയര്മാന് പി.ശശിധരന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: തോട്ടുവക്കം ശ്രീമൂലം മാര്‍ക്കറ്റ് നഗരസഭ പുനര്‍നിര്‍മ്മിച്ച് നാട്ടുചന്തയാക്കിയതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് പി.ശശിധരന് നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബിജു വി കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്, ബിജിനി പ്രകാശന്, ജി.ശ്രീകുമാരന്‍ നായര്‍, എം.ടി അനില്‍കുമാര്‍, എന്‍.അനില്‍ ബിശ്വാസ്, അംബരീഷ് ജി വാസു, എസ്. ഹരിദാസന് നായര്‍, സുമ കുസുമന്‍, പി.എന്‍ കിഷോര്‍ കുമാര്‍, ഷേര്‍ളി ജയപ്രകാശ്, രമ്യാകൃഷ്ണന്‍, കെ.ആര് സംഗീത എന്നിവര്‍ പ്രസംഗിച്ചു.