Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിമീന്‍ കൃഷി ഫാം ഉദ്ഘാടനം ചെയ്തു
07/01/2020
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം കൊടൂപ്പാടത്ത് തുടങ്ങിയ കരിമീന്‍ കൃഷി ഫാം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഫിഷറീസ് വകുപ്പിന്റെ നവീന സാങ്കേതികവിദ്യയും പരിചയസമ്പത്തും സമന്വയിപ്പിച്ച് മത്സ്യകൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മറവന്‍തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം കൊടൂപ്പാടത്ത് തുടങ്ങിയ കരിമീന്‍ കൃഷി ഫാം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജൈവ പച്ചക്കറികൃഷിയില്‍ നേട്ടങ്ങള്‍ കൈവരിച്ച കുലശേഖരമംഗലം പത്തുപറയില്‍ ശിവദാസിന്റെ മേല്‍നോട്ടത്തിലാണ് കൃഷി. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശ്രീ പദ്ധതി വിശദീകരിച്ചു. ടി.കെ രാജേന്ദ്രന്‍, കെ.എസ് വേണുഗോപാല്‍, പി.ആര്‍ ശരത്കുമാര്‍, മെറിറ്റ് കുര്യന്‍, ആന്‍സി ഐസക്, ലിറ്റി വര്‍ഗീസ്, മിത്രലാല്‍, ജഗദ അപ്പുക്കുട്ടന്‍, ആബിത് ശിവ, സുന്ദരന്‍ നളന്ദ എന്നിവര്‍ പ്രസംഗിച്ചു.