Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരപ്പുറം കെ.പരമേശ്വരന്‍-എന്‍.കെ സുമതിയമ്മ ഫൗണ്ടേഷന്റെ ഉദ്ഘാടനവും സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാബോധവല്‍ക്കരണ ക്ലാസ്സും 12ന്
06/01/2020

വൈക്കം: സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിദ്ധ്യവും അനേകായിരങ്ങള്‍ക്ക് മാര്‍ഗദീപവുമായിരുന്ന വൈക്കം മറവന്തുരുത്ത് കരപ്പുറം കെ.പരമേശ്വരന്‍-എന്‍.കെ സുമതിയമ്മ ദമ്പതികളുടെ ദീപ്തസ്മരണ നിലനിര്‍ത്തുന്നതിനായി രൂപീകരിക്കുന്ന കരപ്പുറം കെ.പരമേശ്വരന്‍-എന്‍.കെ സുമതിയമ്മ ഫൗണ്ടേഷന്റെ ഉദ്ഘാടനവും സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാബോധവല്‍ക്കരണ ക്ലാസ്സും 12ന് നടക്കും. സത്യാഗ്രഹസ്മാരക ഹാളില്‍ വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഫൗണ്ടഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഫൗണ്ടേഷന്‍ സെക്രട്ടറി പി.ഗോപകുമാര്‍ കരപ്പുറം അദ്ധ്യക്ഷത വഹിക്കും. എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷന്റെ ട്രസ്റ്റിമാരായ സി.സി സുനില്‍കുമാര്‍, എന്‍.കെ രമേശ് ബാബു, നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത്, ഡി.സി.സി സെക്രട്ടറി ജെയ്‌ജോണ്‍ പേരയില്‍, എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, മറവന്തുരുത്ത് ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തറ, സെക്രട്ടറി സുഗുണന്‍, കെ.എന്‍ രാജന്‍, ലീലാമണി, മോഹനന്‍, മനോഹരന്‍, എം.എസ് സജീവ്, ദിലീപ് കുമാര്‍, എന്‍.സി മിനി, കെ.ആര്‍ ഷിബു, എന്‍.രഘുകുമാര്‍, കെ.യൂ കൗസല്യ, സി.കെ ഗംഗാധരന്‍, എന്‍.സി ബീന, സി.ജി ഡാല്‍മി എന്നിവര്‍ പ്രസംഗിക്കും. ഫൗണ്ടേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ സൗജന്യ സിവില്‍ സര്‍വീസ് ബോധവല്‍ക്കരണ ക്ലാസ് നടക്കും. ബംഗ്ലൂരു കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ ടാക്‌സസ് ജോയിന്റ് കമ്മീഷണര്‍ പി.ഗോപകുമാര്‍ ക്ലാസ് നയിക്കും. ക്ലാസ്സിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിക്കും. ഫൗണ്ടേഷന്‍ ട്രസ്റ്റി എന്‍.കെ രമേശ് ബാബു അദ്ധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ പി.ശിവപ്രസാദ്, ട്രസ്റ്റി കെ.പി അശ്വതി തങ്കച്ചി എന്നിവര്‍ പ്രസംഗിക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9446014254, 9447290512 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. പത്രസമ്മേളനത്തില്‍ പി.ശിവപ്രസാദ്, പി.ഗോപകുമാര്‍, എന്‍.കെ രമേശ് ബാബു, സി.ജി ഡാല്‍മി, വി.കെ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.