Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
06/01/2020

വൈക്കം: ത്രിതല പഞ്ചായത്തുകളിലെ വര്‍ക്കുകളുടെ ബില്‍ തുക അടിയന്തിരമായി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആള്‍ കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 7ന് രാവിലെ 10ന് വൈക്കം ട്രഷറിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. പഞ്ചായത്ത് വര്‍ക്കുകള്‍ നടത്തുന്ന ചെറുകിട കരാറുകാര്‍ മാസങ്ങളായി തുടരുന്ന ട്രഷറി സ്തംഭനം മൂലം പ്രതിസന്ധിയിലാണ്. എല്‍.എസ്.ജി.ഡി വര്‍ക്കുകള്‍ക്ക് ടാറിന്റെ യഥാര്‍ത്ഥ വില നല്‍കുക, കോസ്റ്റ് ഇന്‍ഡക്‌സ് യാഥാര്‍ത്ഥ്യബോധത്തോടെ ആക്കുക, എല്‍.എസ്.ജി.ഡി വര്‍ക്കുകളെ ട്രഷറി നിയന്ത്രണത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുക, പി.ഡബ്യൂ.ഡി വര്‍ക്കുകള്‍ക്ക് ഒരു കോടി രൂപ വരെ ടാര്‍ നല്‍കിയിരുന്നത് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജോജി ജോസഫ് മുഖ്യപ്രഭാഷണം നടത്തു.ം സി.യൂ മത്തായി, റെജോ കടവന്‍, ജോഷി ചാണ്ടി, അനില്‍ കുര്യന്‍, എന്‍.അനില്‍കുമാര്‍. റ്റി.എസ് അശോകന്‍, സാര്‍വ്വഭൗമന്‍, പി.കെ ഷാജി എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സി.വി മത്തായി, റെജോ കടവന്‍, എന്‍.അനില്‍കുമാര്‍, റ്റി.എസ് അശോകന്‍ എന്നിവര്‍ പങ്കെടുത്തു.