Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'കൂടെയുണ്ട് കോട്ടയം'പദ്ധതിയില്‍ ഏറ്റവും കൂടതല്‍ വിഭവങ്ങള്‍ സമാഹരിച്ചു നല്‍കിയ ബ്ലോക്ക് പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം വൈക്കം ബ്ലോക്ക് പഞ്ചായത്തിന്
06/01/2020

വൈക്കം: 2019-ലെ പ്രളയബാധിതരെ സഹായിക്കുന്നതിനുവേണ്ടി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 'കൂടെയുണ്ട് കോട്ടയം' എന്ന പദ്ധതിയില്‍ ഏറ്റവും കൂടതല്‍ വിഭവങ്ങള്‍ സമാഹരിച്ചു നല്‍കിയ ബ്ലോക്ക് പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം വൈക്കം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ചെമ്പ്, മറവന്‍ന്തുരുത്ത്, തലയാഴം, വെച്ചൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പങ്കാളിത്തത്തോടുകൂടി നടത്തിയ പ്രവര്‍ത്തനമാണ് ഈ നേട്ടം സമ്മാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലില്‍ നിന്ന് അവാര്‍ഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, മറവന്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജിമോന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്ഷീരമേഖലയില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതിനുള്ള അവാര്‍ഡും വൈക്കം ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ചു. മന്ത്രി പി.തിലോത്തമനില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരിയും മറ്റ് ജനപ്രതിനിധികളും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.