Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം
06/01/2020
വൈക്കം നഗരസഭ നാലാം വാര്‍ഡില്‍ നിര്‍മിച്ച ഹൈടെക് അംഗനവാടി കെട്ടിടം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ നാലാം വാര്‍ഡില്‍ നിര്‍മിച്ച ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം ഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിച്ചു. 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി 21 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, പ്രതിപക്ഷനേതാവ് എം.ടി അനില്‍കുമാര്‍, കൗണ്‍സിലര്‍ അഡ്വ. അംബരീഷ്. ജി.വാസു, സി.ഡി.പി.ഒ ഇ.കെ നമിത തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ പി.ടി രാജേഷ് സ്വാഗതവും, എ.ഡി.എസ് സെക്രട്ടറി അജിത വിനോദ് നന്ദിയും പറഞ്ഞു. അങ്കണവാടി കെട്ടിടം നിര്‍മിക്കുന്നതിനായി മൂന്നു സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ രവീന്ദ്രന്‍ വരിയപ്പള്ളിയെ ചടങ്ങില്‍ ആദരിച്ചു.