Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തനങ്ങളുടെ മികവ് അവതരണം നടത്തി
06/01/2020

വൈക്കം: പ്രീ പ്രൈമറി ശാക്തീകരണത്തിന്റെ ഭാഗമായി വൈക്കം ഉപജില്ലയിലെ പ്രീ പ്രൈമറി സ്‌കൂളുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മികവ് അവതരണം അയ്യര്‍കുളങ്ങര ഗവ: യു.പി സ്‌കൂളില്‍ നടന്നു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ അധ്യക്ഷനായി. എസ്.എസ്.കെ പ്രോഗ്രാം ഓഫീസര്‍ സാബു ഐസക് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഒ.മോഹനകുമാരി, പ്രധാനാധ്യാപിക കെ.രമ, പി.ടി.എ പ്രസിഡന്റ് എന്‍.കെ സുഭാഷ്, ബി.പി.ഒ ടി.കെ സുവര്‍ണന്‍, സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ സി.മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.