Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം നടത്തി
06/01/2020
എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍ രജനി രക്തസാക്ഷി പ്രമേയവും, കെ.കെ ശശിധരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.എ അബ്ദുല്‍ കരീം അധ്യക്ഷനായി. സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, വി.കെ സന്തോഷ്‌കുമാര്‍, ഹേമലത പ്രേം സാഗര്‍ എന്നിവര്‍ സംസാരിച്ചു. ടി.സി അശോകന്‍ സ്വാഗതവും, മിനി മനോജ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ലീനമ്മ ഉദയകുമാര്‍ (പ്രസിഡന്റ്), കെ.കെ ശശിധരന്‍, സിജോ (വൈ: പ്രസിഡന്റുമാര്‍), പി.എ അബ്ദുല്‍ കരീം (സെക്രട്ടറി), ടി.സി അശോകന്‍, പി.ആര്‍ രജനി (ജോ: സെക്രട്ടറിമാര്‍), മിനി മനോജ് (ട്രഷറര്‍).