Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നട പ്രചാരണ ജാഥ നടത്തി.
06/01/2020
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് പഞ്ചായത്തില്‍ നടത്തിയ കാല്‍നട പ്രചാരണ ജാഥ ക്യാപ്റ്റന്‍ ആര്‍.രതീഷിന് പതാക കൈമാറി സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി ജോണ്‍ വി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എട്ടിനു നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് പഞ്ചായത്തില്‍ കാല്‍നട പ്രചാരണ ജാഥ നടത്തി. ആര്‍.രതീഷ് ക്യാപ്റ്റനായുള്ള ജാഥ ചെമ്മനാകരി ആശുപത്രി ജംഗ്ഷനില്‍ സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി ജോണ്‍ വി.ജോസഫ് ഉദ്ഘാടനം ചെയ്തു. ബാബു പുവനേഴത്ത് അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ്, ജാഥാ വൈസ് ക്യാപ്റ്റന്‍ മോഹന്‍ കെ.തോട്ടുപുറം, ഡയറക്ടര്‍ ബി.രാജേന്ദ്രന്‍, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി വി.ടി പ്രതാപന്‍, കെ.എ രവീന്ദ്രന്‍, മനു സിദ്ധാര്‍ത്ഥന്‍, കെ.ബി രമ, പി.സി തങ്കരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ പാലാംകടവ് ജംഗ്ഷനില്‍ സമാപിച്ചു.