സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
06/01/2020
വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് തിമിര രഹിത പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും വൈക്കം ടൗണ്‍ റോട്ടറി ക്ലബിന്റെയും നേതൃത്വത്തില്‍ ശുശ്രൂത കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. റോട്ടറി അസി. ഗവര്‍ണര്‍ ജോസഫ് ലൂക്കോസ്, ശ്രീജിത്ത്, ജി.രജിമോന്, പി.എസ് മുരളീധരന്, പി.എസ് പുഷ്ക്കരന്‍, ജോണ്‍ ജോസഫ്, ഡി.നാരായണന് നായര്‍ എന്നിവര്‍ സംസാരിച്ചു.