Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏരിയാ സമ്മേളനം
06/01/2020

വൈക്കം: മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) വൈക്കം ഏരിയാ സമ്മേളനം പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ നടന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പത്മകുമാര്‍ അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം പി.അനില്‍കുമാറും, അനുശോചന പ്രമേയം സൂരജും അവതരിപ്പിച്ചു. സെക്രട്ടറി സി.പി ജയരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ പ്രസിഡന്റ് പി.ജെ വര്‍ഗീസ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.എന്‍ സത്യനേശന്‍, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.വി പുഷ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.ഉദയപ്പന്‍, സ്വാഗതവും, വി.പ്രസാദ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പത്മകുമാര്‍ (പ്രസിഡന്റ്), എം.സുജിന്‍ (സെക്രട്ടറി), രാഹുല്‍ (ട്രഷറര്‍).