Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓരുവെള്ള ഭീഷണിയില്‍ കാര്‍ഷികമേഖല
04/01/2020

വൈക്കം: യഥാസമയം ഓരുമുട്ടുകള്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ കാട്ടുന്ന അനാസ്ഥയെ തുടര്‍ന്ന് ആയിരക്കണക്കിന് ഏക്കര്‍ നെല്‍കൃഷിയും പതിനായിരക്കണക്കിനു വരുന്ന വാഴകൃഷിയും ജാതികൃഷിയും ഗുരുതരമായ ഓരുവെള്ള ഭീഷണി നേരിടുകയാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഉദയനാപുരം മേഖലാ സെക്രട്ടറിയും കാര്‍ഷിക വികസനസമിതിയംഗവുമായ കെ.എം മുരളീധരന്‍ പ്രസ്താവനയില്‍ അറിയിച്ചു. പുത്തന്‍പാലം, തോട്ടുവക്കം, കണിയാന്‍തോട് തുടങ്ങിയ ഇടങ്ങളിലും ചില ഉള്‍നാടന്‍ കനാലുകളിലും ഇറിഗേഷന്‍വകുപ്പും, ഉദയനാപുരം പഞ്ചായത്തും കാലാകാലങ്ങളായി വളരെ മുന്‍കൂട്ടിത്തന്നെ ഓരുമുട്ടുകള്‍ സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഓരുവെള്ളം കയറിതുടങ്ങിയിട്ടും നാളിതുവരെയായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. പലഘട്ടങ്ങളായി കൃഷിപ്പണികള്‍ പുരോഗമിക്കുന്ന വാഴമന, നോര്‍ത്ത്, സൗത്ത്, കണ്ടംങ്കേരി, നാറാണത്ത് തുടങ്ങിയ ബ്ലോക്കുകളിലെ കര്‍ഷകര്‍ ഓരുവെള്ള ഭീഷണി നേരിടുകയാണ്. കടുത്ത വരള്‍ച്ചയെതുടര്‍ന്ന് നനയ്ക്കാന്‍ ശുദ്ധജലമില്ലാതെ വാഴകര്‍ഷകരും, ജാതികര്‍ഷകരും ഗുരുതരമായ പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയവും കാലാവസ്ഥ വ്യതിയാനവും മൂലം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഒരു വെള്ള ഭീഷണി കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും എന്നാല്‍ അതിനെതിരായ ഉദ്യോഗസ്ഥ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.