Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ തുറന്നു.
04/01/2020
തലയാഴം പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം പഞ്ചായത്തില്‍ ക്ലീന്‍ തലയാഴം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ തുറന്നു. പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ നിന്നും കര്‍മ്മസേന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ സെന്ററില്‍ സംഭരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയാണിത്. നേരത്തെ പഞ്ചായത്തില്‍ നിന്നും സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടുത്തുരുത്തി ബ്ലോക്കിലെ ഷെഡ്ഡിംഗ് യൂണിറ്റിലേക്കാണ് മാറ്റിയിരുന്നത്. പഞ്ചായത്തില്‍ രൂപീകരിച്ചിട്ടുള്ള കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ ശേഖരിച്ച് കളക്ഷന്‍ സെന്ററില്‍ സംഭരിക്കും. ഇതുവഴി ഗ്രാമത്തെ മാലിന്യവിമുക്തമാക്കുകയാണ് ലക്ഷ്യം. കളക്ഷന്‍ സെന്റര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.രജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിത സഹായസ്ഥാപനം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ ജോസഫ് പദ്ധതി വിശദീകരിച്ചു. ലിജി സലഞ്ച്‌രാജ്, പി.എസ് പുഷ്‌ക്കരന്‍, പി.എസ് മുരളീധരന്‍, ജെല്‍ജി വര്‍ഗ്ഗീസ്, ഷീജ ബൈജു, ഇ.വി അജയകുമാര്‍, എന്‍.പി ജ്യോതി, ടി.സി പുഷ്പരാജന്‍, സന്ധ്യ അനീഷ്, ചിഞ്ചു സുനീഷ്, കെ.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.