Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനകധാരായജ്ഞവും ലക്ഷാര്‍ച്ചനയും നാളെ വൈകിട്ട് സമാപിക്കും.
04/01/2020
ചാത്തന്‍കുടി ദേവീക്ഷേത്രത്തിലെ കനകധാരായജ്ഞത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ നടത്തിയ മഹാശനീശ്വര പൂജയുടെ അര്‍ച്ചനാ കലശപൂജ ദര്‍ശിക്കാനെത്തിയ ഭക്തര്‍

വൈക്കം: ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ എഴുദിവസം നടന്ന കനകധാരായജ്ഞവും ലക്ഷാര്‍ച്ചനയും നാളെ വൈകിട്ട് സമാപിക്കും. രാവിലെ മഹാസുകൃതഹോമത്തിനു ശേഷം 11ന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉച്ചപൂജയ്ക്ക് കലശാഭിഷേകം നടത്തും. വൈകിട്ട് 5ന് വേല എഴുന്നള്ളിപ്പ്, വേലകളി എന്നിവ നടക്കും. തേരൊഴി രാമക്കുറുപ്പ് സംഘത്തിന്റെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് വേലകളി നടത്തുന്നത്. ഉച്ചയ്ക്ക് 12ന് ലക്ഷാര്‍ച്ചനയും കനകധാരയും പൂര്‍ത്തിയാക്കി കലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കും. ശനിയാഴ്ച രാവിലെ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാശനീശ്വരപൂജ നടത്തി. ജന്മശനി, കണ്ടകശനി, ഏഴര ശനി എന്നീ ദോഷങ്ങള്‍ക്ക് പ്രതിവിധിയായാണ് മഹാശനീശ്വര പൂജ നടത്തിയത്. പുലര്‍ച്ചേ കടിയക്കോല്‍ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കലശപൂജ നടത്തി. തുടര്‍ന്ന് ലക്ഷാര്‍ച്ചനയും കനകധാരായജ്ഞവും നടന്നു. ഇ.വി ചന്ദ്രന്‍ നമ്പൂതിരി, ഇ.വി പരമേശ്വരന്‍ നമ്പൂതിരി, തൃപ്പൂണിത്തുറ ശങ്കരന്‍ നമ്പൂതിരി, പെരുവ നാരായണന്‍ നമ്പൂതിരി, ഇരുമ്പനം കൃഷ്ണന്‍ ഭട്ടതിരി, ശശിധരന്‍ നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി, ഹരി നമ്പൂതിരി, വിനോദ് നമ്പൂതിരി, ഉണ്ണി നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരിസ നാരായണന്‍ നമ്പൂതിരി, പ്രമോദ് നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലക്ഷാര്‍ച്ചന