Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരീക്ഷാ പരിശീലനം തുടങ്ങി.
04/01/2020
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സൗജന്യ മത്സര പരീക്ഷാ പരിശീലനം വൈക്കത്ത് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കോട്ടയം പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വൈക്കം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ പി.എസ്.സി (എല്‍.ഡി.സി) പരീക്ഷാ പരിശീലനം തുടങ്ങി. എസ്.എസ്.എല്‍.സിയോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിശീലനം നടത്തുന്നത്. വ്യാപാരഭവനില്‍ ആരംഭിച്ച പരീക്ഷാ പരിശീലന പരിപാടി നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എ.എം സോണിയ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍, എംപ്ലോയ്‌മെന്റ് ഉദ്യോഗസ്ഥരായ പി.സി എലിസബത്ത്, കെ.എം ഉമ്മര്‍, ടി.ധനലക്ഷ്മിയമ്മ, പി.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.