Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിക്കുന്നു.
03/01/2020

വൈക്കം: എസ്.എം.എസ്.എന്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒരൊഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍.ജി.എഫ്.സി (ജൂനിയര്‍) എന്ന തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത കൊമേഴ്‌സ് ബിരുദാനന്തര ബിരുദവും ബി.എഡ് കൊമേഴ്‌സും സെറ്റും അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ഇക്കോണോമിക്‌സ് ബിരുദാനന്തര ബിരുദമോ ബി.എഡ് ഇക്കോണോമിക്‌സും സെറ്റുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 18നും 39 നും മദ്ധ്യേ. അപേക്ഷകര്‍ 15 ദിവസത്തിനകം മാനേജര്‍, എസ്.എം.എസ്.എന്‍.വി.എച്ച്.എസ്.എസ്, വൈക്കം, വൈക്കം പി.ഒ, കോട്ടയം -686141 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കുക.