Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നട പ്രചരണ ജാഥ നടത്തി.
03/01/2020
ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ കാല്‍നട പ്രചരണ ജാഥ എ.ഐ.ടി.യൂ.സി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ 8ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. ഇടവട്ടം ജയകുമാര്‍ ക്യാപ്റ്റനായുള്ള ജാഥ ഉദയനാപുരം ജംഗ്ഷനില്‍ എ.ഐ.ടി.യു.സി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. പി.വി പ്രസാദ്, പി.വി പുഷ്‌ക്കരന്‍, ഡി.രഞ്ജിത്ത് കുമാര്‍, എബ്രഹാം പഴയകടവന്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സന്തോഷ് ചക്കനാടന്‍, ടി.ജി ബാബു, കെ.വി ജീവരാജന്‍, വൈക്കം ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധകേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി.