Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണിസ്വയംവര ഘോഷയാത്ര
03/01/2020
പടിഞ്ഞാറെമുറി ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് നടത്തിയ രുഗ്മിണിസ്വയംവര ഘോഷയാത്ര ചാത്തകുടി ദേവീക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: ഉദയനാപുരം പടിഞ്ഞാറെമുറി ധീവരസഭ 104-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് നടത്തിയ രുഗ്മിണിസ്വയംവര ഘോഷയാത്രഭക്തിനിര്‍ഭരമായി. ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയശേഷം പുറപ്പെട്ട ഘോഷയാത്രയ്ക്ക് ക്ഷേത്രം പ്രസിഡന്റ് പി.എന്‍ മണിയപ്പന്‍, വൈസ് പ്രസിഡന്റ് ദിനേശന്‍, സെക്രട്ടറി വി.മോഹനന്‍, കെ.ആര്‍ രമേശന്‍, കെ.എസ് ഭുവനചന്ദ്രന്‍, മഹിളാസഭ ഭാരവാഹികളായ സ്മിതാ പ്രദീപ്, ഗിരിജ പുഷ്്കരന്‍, മേരി ബാബു, സരിത സജീവന്‍, ഗിരിജ പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ ഗുരുവായൂര്‍ മണികണ്ഠവാര്യര്‍ മുഖ്യകാര്‍മ്മികനായി. ഉച്ചയ്ക്ക് 1ന് സ്വയംവരസദ്യയും വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജയും നടത്തി.