Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ട് കായല്‍ ശുചീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ചെമ്പ് മേഖലാ യോഗം
03/01/2020

വൈക്കം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ഫണ്ട് വകയിരുത്തി വേമ്പനാട്ട് കായല്‍ ശുചീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ചെമ്പ് മേഖലാ യോഗം ആവശ്യപ്പെട്ടു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ.കെ രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ പീതാംബരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.എന്‍ സിബി, പി.കെ വിശ്വംഭരന്‍, ഇ.ആര്‍ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ പീതാംബരന്‍ (പ്രസിഡന്റ്), പി.എന്‍ സുകുമാരന്‍ (വൈസ് പ്രസിഡന്റ്), പി.കെ വിശ്വംഭരന്‍ (സെക്രട്ടറി), കെ.കെ പത്മനാഭന്‍ (ജോയിന്റ് സെക്രട്ടറി), എം.എ വിശ്വംഭരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.