Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണ സമ്മേളനം നടത്തി
02/01/2020
മറവന്തുരുത്ത് പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ ജസ്റ്റീസ് എന്‍.നഗരേഷ് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടനെ ഷാള്‍ അണിയിക്കുന്നു.

വൈക്കം: മഹാപ്രളയത്തിലുണ്ടായ ദുരിതങ്ങളില്‍ നിന്നും ജനങ്ങളെ കൈപിടിച്ച് കയറ്റുവാനും പകര്‍ച്ചവ്യാധികള്‍ തടയുവാനും നഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചുകൊടുക്കുവാനും ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍ നടത്തിയ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ശ്ലാഘനീയമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് എന്‍.നഗരേഷ് പറഞ്ഞു. മറവന്തുരുത്ത് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും നിര്‍വ്വഹണോദ്യോഗസ്ഥര്‍ക്കും നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തിയ വിമുക്തി ലഹരി വര്‍ജ്ജന ബോധവല്‍ക്കരണ ക്ലാസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍, പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, സെക്രട്ടറി മീര എന്‍ മേനോന്‍, പി.വി പ്രസാദ്, ബിന്ദു സുനില്‍, ബിന്ദു പ്രദീപ്, കറുത്തകുഞ്ഞ്, കനകമ്മ, രമാദേവി, സുഷമ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരായ ഹരി, മൃദുല, ഹരിഹരന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു.