Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘാടകസമിതി യോഗം ചേരും
02/01/2020

വൈക്കം: 'ഇനി ഞാനൊഴുകട്ടെ' എന്ന സന്ദേശമുയര്‍ത്തി കേരള ഹരിതമിഷന്‍, വൈക്കം നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വൈക്കം നഗരത്തിലൂടെ കടന്നുപോകുന്ന മാലിന്യവാഹിനിയായ അന്ധകാരതോട് ശുചീകരിക്കുന്നു. ഇതിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി യോഗം മൂന്നിന് വൈകിട്ട് മൂന്നിന് വൈക്കം വ്യാപാരഭവന്‍ ഹാളില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ യോഗം ഉദ്ഘാടനം ചെയ്യും. മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് നിലച്ച അന്ധകാരതോട് ശുചീകരിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. വെള്ളപ്പൊക്കത്തില്‍ സമീപത്തെ വീടുകളിലേക്ക് മാലിന്യങ്ങളും മറ്റും ഒഴുകിയെത്തുന്നതും ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് വൈക്കം നഗരസഭ അന്ധകാരതോട് ജനപങ്കാളിത്തത്തോടെ ശുചീകരിക്കുന്നത്.