Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ എം.എല്‍. റെഡ്ഫ്‌ളാഗിന്റെ നേതൃത്വത്തില്‍ പാടശേഖരത്തില്‍ കൊടിനാട്ടി.
14/03/2016
ചെമ്പ് അറാതുകരി പാടശേഖരം നികത്താന്‍ മന്ത്രിസഭ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ-എം.എല്‍ റെഡ് ഫഌഗിന്റെ നേതൃത്വത്തില്‍ നടത്തിയ കൊടികുത്തല്‍ സമരം സംസ്ഥാന സെക്രട്ടറിയേററംഗം എം.കെ.ദിലീപ് ഉദ്ഘാടനം ചെയ്യുന്നു.

ഭൂപരിഷ്‌കരണനിയമത്തെ അട്ടിമറിച്ച് ചെമ്പ് ഗ്രാമപഞ്ചായത്തിലെ അറാതുകരി പാടശേഖരത്തില്‍ നിലം നികത്താന്‍ സ്വകാര്യ കമ്പനിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സി.പി.ഐ എം.എല്‍. റെഡ്ഫ്‌ളാഗിന്റെ നേതൃത്വത്തില്‍ പാടശേഖരത്തില്‍ കൊടിനാട്ടി. അബാദ് ഗ്രൂപ്പിന്റെ മുന്‍കയ്യില്‍ വാങ്ങിക്കൂട്ടിയ 150.73 ഏക്കര്‍ പാടശേഖരത്തില്‍ തണ്ണീര്‍ത്തട- നെല്‍വയല്‍ സംരക്ഷണ നിയമങ്ങളെ ലംഘിച്ചുകൊണ്ട് ടൂറിസം പദ്ധതിക്കായി അനുമതി നല്‍കിയ മന്ത്രിസഭായോഗ തീരുമാനം ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷയെയും പ്രകൃതിയുടെ സന്തുലിതാസ്ഥായെയും തകര്‍ക്കുന്ന നടപടിയില്‍ നിന്നും അറാതുകരി പാടശേഖരത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് റെഡ്ഫ്‌ളാഗിന്റെ നേതൃത്വത്തില്‍ കൊടിനാട്ടിയത്. തുടര്‍ന്നുനടന്ന പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി എം.കെ ദിലീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എസ് രാജു അധ്യക്ഷത വഹിച്ചു. യുവജനവേദി സംസ്ഥാന സെക്രട്ടറി പി.എന്‍ ബാബു, ടി.യു.സി.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി ഉദയഭാനു, കെ.എ രാജന്‍, കെ.വി പ്രസന്നന്‍, ആനന്ദന്‍, സജി എന്നിവര്‍ പ്രസംഗിച്ചു.